11:59pm 09 May 2026
NEWS
ഫോക്കസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
02/03/2025  07:34 PM IST
ഫോക്കസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി ഹമദ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡ് അമേരിക്കൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്ത ദാതാക്കളായി പങ്കെടുത്തു. 

അമേരിക്കൻ ഹോസ്പിറ്റൽ മാനേജർ ഇഖ്ബാൽ, ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനു റഹ്മാൻ, ഡോ. റസീൽ മൊയ്തീൻ, ആഷിക് ബേപ്പൂർ, മൊയ്തീൻ ഷാ, ഹാഫിസ് ശബീർ, മിഥ്ലാജ് ലത്തീഫ്, മുഹമ്മദ് ആഷിക് എന്നിവർ നേതൃത്വം നൽകി. സിബി കെ സൈതു, നബീൽ ഉമർ, നസീഫ്, മുഹമ്മദലി കൊളമ്പിൽ, അബ്ദുല്ല സ്വാലിഹ്, ഉസ്മാൻ തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

ഫോക്കസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
09/05/2026  06:01 PM IST
nila
ഫോക്കസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അൽഖോർ: ഫോക്കസ് ഖത്തർ അൽഖോർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ,ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും നസീം ഹെൽത്ത് കെയറിൻ്റെയും ന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ അൽഖോർ നസീം മെഡിക്കൽ സെൻ്ററിൽ വെച്ച്   നടന്ന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

സാമൂഹിക ഉത്തരവാദിത്വവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന “Coz You Matter” ക്യാമ്പെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ 150 ഓളം ആളുകൾ പങ്കെടുത്ത് രക്തദാനം നടത്തി. രെജിസ്റ്റർ ചെയ്ത ആളുകൾക്ക് നസീം മെഡിക്കൽ സെന്റർ നേത്രത്തിൽ സൗജന്യ ആരോഗ്യ പരിശോധനയും ജനറൽ ഡോക്ടർ കൺസൾട്ടേഷനും ഒരുക്കിയിരുന്നു.

പരിപാടിക്ക് ഫോക്കസ് ഖത്തർ അൽഖോർ ഡിവിഷൻ ഭാരവാഹികളായ സൈതലവി,മുനീബ്,അൻസബ്,ഷംസീർ,അൻവർ,ഷഫീർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img